Our School Established on August 15th 1947, on the Day of Independence
Welcome to all....

Thursday 7 August 2014

സപ്ലിമെന്ററി അലോട്ട്‌മെന്റിനുളള അപേക്ഷ ഇന്ന് (22-07-2014) വരെ

പ്ലസ് വണ്‍ മുഖ്യഅലോട്ട്‌മെന്റില്‍ അപേക്ഷിച്ചിട്ടും ലഭിക്കാതിരുന്നവര്‍ക്കും ഇതുവരെയും അപേക്ഷ നല്‍കാന്‍ കഴിയാതിരുന്നവര്‍ക്കും സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിക്കാം. മുഖ്യഘട്ടത്തില്‍ അപേക്ഷ സ്‌കൂളില്‍ സമര്‍പ്പിച്ച് അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ സപ്ലിമെന്ററി അലോട്ട്‌മെന്റിന് പരിഗണിക്കുന്നതിനായി റിന്യൂവല്‍ ഫോം നേരത്തേ അപേക്ഷ സമര്‍പ്പച്ച സ്‌കൂളില്‍ സമര്‍പ്പിക്കണം. ഇതുവരെയും അപേക്ഷ നല്‍കാന്‍ കഴിയാത്തവര്‍ സ്‌കൂളുകളില്‍ നിന്നും ലഭിക്കുന്ന പുതിയ അപേക്ഷ പൂരിപ്പിച്ച് സ്‌കൂളില്‍ സമര്‍പ്പിക്കണം. മുഖ്യഘട്ടത്തില്‍ അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിച്ച് പ്രിന്റൗട്ട് സ്‌കൂളില്‍ വെരിഫിക്കേഷന് സമര്‍പ്പിക്കാത്തവര്‍ പ്രസ്തുത പ്രിന്റൗട്ടില്‍ പുതിയ ഓപ്ഷനുകള്‍ എഴുതി ചേര്‍ത്ത് ഏറ്റവും അടുത്ത സര്‍ക്കാര്‍ /എയിഡഡ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വെരിഫിക്കേഷനായി സമര്‍പ്പിക്കണം. സപ്ലിമെന്ററി അലോട്ട്‌മെന്റിനായുളള വേക്കന്‍സിയും മറ്റു വിവരങ്ങളും വെബ്‌സൈറ്റില്‍ ലഭ്യമാണ്. അലോട്ട്‌മെന്റിനായുളള അപേക്ഷകള്‍ ഇന്ന് (ജൂലൈ 22) വൈകിട്ട് നാലു മണിക്കുളളില്‍ സമര്‍പ്പിക്കണമെന്ന് ഹയര്‍ സെക്കണ്ടറി ഡയറക്ടര്‍ അറിയിച്ചു.

No comments:

Post a Comment